Online Bible

- Reklamy -

സങ്കീർത്തനങ്ങൾ 136 - സത്യവേദപുസ്തകം OV Bible (BSI)

1 യഹോവയ്ക്കു സ്തോത്രം ചെയ്‍വിൻ; അവൻ നല്ലവനല്ലോ; അവന്റെ ദയ എന്നേക്കുമുള്ളത്.

2 ദൈവാധിദൈവത്തിനു സ്തോത്രം ചെയ്‍വിൻ; അവന്റെ ദയ എന്നേക്കുമുള്ളത്.

3 കർത്താധികർത്താവിനു സ്തോത്രം ചെയ്‍വിൻ; അവന്റെ ദയ എന്നേക്കുമുള്ളത്.

4 ഏകനായി മഹാദ്ഭുതങ്ങളെ പ്രവർത്തിക്കുന്നവന്- അവന്റെ ദയ എന്നേക്കുമുള്ളത്.

5 ജ്ഞാനത്തോടെ ആകാശങ്ങളെ ഉണ്ടാക്കിയവന്- അവന്റെ ദയ എന്നേക്കുമുള്ളത്.

6 ഭൂമിയെ വെള്ളത്തിന്മേൽ വിരിച്ചവന്- അവന്റെ ദയ എന്നേക്കുമുള്ളത്.

7 വലിയ വെളിച്ചങ്ങളെ ഉണ്ടാക്കിയവന്- അവന്റെ ദയ എന്നേക്കുമുള്ളത്.

8 പകൽ വാഴുവാൻ സൂര്യനെയും- അവന്റെ ദയ എന്നേക്കുമുള്ളത്.

9 രാത്രി വാഴുവാൻ ചന്ദ്രനെയും നക്ഷത്രങ്ങളെയും ഉണ്ടാക്കിയവന്- അവന്റെ ദയ എന്നേക്കുമുള്ളത്.

10 മിസ്രയീമിലെ കടിഞ്ഞൂലുകളെ സംഹരിച്ചവന്- അവന്റെ ദയ എന്നേക്കുമുള്ളത്.

11 അവരുടെ ഇടയിൽനിന്നു യിസ്രായേലിനെ പുറപ്പെടുവിച്ചവന്- അവന്റെ ദയ എന്നേക്കുമുള്ളത്.

12 ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും തന്നെ- അവന്റെ ദയ എന്നേക്കുമുള്ളത്.

13 ചെങ്കടലിനെ രണ്ടായി വിഭാഗിച്ചവന്- അവന്റെ ദയ എന്നേക്കുമുള്ളത്.

14 അതിന്റെ നടുവിൽക്കൂടി യിസ്രായേലിനെ കടത്തിയവന്- അവന്റെ ദയ എന്നേക്കുമുള്ളത്.

15 ഫറവോനെയും സൈന്യത്തെയും ചെങ്കടലിൽ തള്ളിയിട്ടവന്- അവന്റെ ദയ എന്നേക്കുമുള്ളത്.

16 തന്റെ ജനത്തെ മരുഭൂമിയിൽക്കൂടി നടത്തിയവന്- അവന്റെ ദയ എന്നേക്കുമുള്ളത്.

17 മഹാരാജാക്കന്മാരെ സംഹരിച്ചവന്- അവന്റെ ദയ എന്നേക്കുമുള്ളത്.

18 ശ്രേഷ്ഠരാജാക്കന്മാരെ നിഗ്രഹിച്ചവന്- അവന്റെ ദയ എന്നേക്കുമുള്ളത്.

19 അമോര്യരുടെ രാജാവായ സീഹോനെയും- അവന്റെ ദയ എന്നേക്കുമുള്ളത്.

20 ബാശാൻരാജാവായ ഓഗിനെയും- അവന്റെ ദയ എന്നേക്കുമുള്ളത്.

21 അവരുടെ ദേശത്തെ അവകാശമായി കൊടുത്തു- അവന്റെ ദയ എന്നേക്കുമുള്ളത്.

22 തന്റെ ദാസനായ യിസ്രായേലിന് അവകാശമായി തന്നെ- അവന്റെ ദയ എന്നേക്കുമുള്ളത്.

23 നമ്മുടെ താഴ്ചയിൽ നമ്മെ ഓർത്തവന്- അവന്റെ ദയ എന്നേക്കുമുള്ളത്.

24 നമ്മുടെ വൈരികളുടെ കൈയിൽനിന്നു നമ്മെ വിടുവിച്ചവന്- അവന്റെ ദയ എന്നേക്കുമുള്ളത്.

25 സകല ജഡത്തിനും ആഹാരം കൊടുക്കുന്നവന്- അവന്റെ ദയ എന്നേക്കുമുള്ളത്.

26 സ്വർഗസ്ഥനായ ദൈവത്തിനു സ്തോത്രം ചെയ്‍വിൻ; അവന്റെ ദയ എന്നേക്കുമുള്ളത്.

Malayalam OV Bible - സത്യവേദപുസ്തകം

© The Bible Society of India, 2016.

Used by permission. All rights reserved worldwide.

Bible Society of India
Následuj nás:



Reklamy