സങ്കീർത്തനങ്ങൾ 131 - സത്യവേദപുസ്തകം OV Bible (BSI)ദാവീദിന്റെ ഒരു ആരോഹണഗീതം. 1 യഹോവേ, എന്റെ ഹൃദയം ഗർവിച്ചിരിക്കുന്നില്ല; ഞാൻ നിഗളിച്ചു നടക്കുന്നില്ല; 2 എന്റെ ബുദ്ധിക്കെത്താത്ത വൻകാര്യങ്ങളിലും അദ്ഭുതവിഷയങ്ങളിലും ഞാൻ ഇടപെടുന്നതുമില്ല. ഞാൻ എന്റെ പ്രാണനെ താലോലിച്ചു മിണ്ടാതാക്കിയിരിക്കുന്നു; തന്റെ അമ്മയുടെ അടുക്കൽ മുലകുടി മാറിയ പൈതൽ എന്നപോലെ എന്റെ പ്രാണൻ എന്റെ അടുക്കൽ മുലകുടി മാറിയതുപോലെ ആകുന്നു. 3 യിസ്രായേലേ, ഇന്നുമുതൽ എന്നേക്കും യഹോവയിൽ പ്രത്യാശ വച്ചുകൊൾക. |
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.
Bible Society of India