സങ്കീർത്തനങ്ങൾ 124 - സത്യവേദപുസ്തകം OV Bible (BSI)ദാവീദിന്റെ ഒരു ആരോഹണഗീതം. 1 യിസ്രായേൽ പറയേണ്ടതെന്തെന്നാൽ യഹോവ നമ്മുടെ പക്ഷത്തില്ലായിരുന്നുവെങ്കിൽ, 2 മനുഷ്യർ നമ്മോട് എതിർത്തപ്പോൾ, യഹോവ നമ്മുടെ പക്ഷത്തില്ലായിരുന്നുവെങ്കിൽ, 3 അവരുടെ കോപം നമ്മുടെ നേരേ ജ്വലിച്ചപ്പോൾ, അവർ നമ്മെ ജീവനോടെ വിഴുങ്ങിക്കളയുമായിരുന്നു; 4 വെള്ളം നമ്മെ ഒഴുക്കിക്കളയുമായിരുന്നു, നദി നമ്മുടെ പ്രാണനുമീതെ കവിയുമായിരുന്നു; 5 പൊങ്ങിയിരുന്ന വെള്ളം നമ്മുടെ പ്രാണനു മീതെ കവിയുമായിരുന്നു. 6 നമ്മെ അവരുടെ പല്ലിന് ഇരയായി കൊടുക്കായ്കയാൽ യഹോവ വാഴ്ത്തപ്പെടുമാറാകട്ടെ. 7 വേട്ടക്കാരുടെ കെണിയിൽനിന്നു പക്ഷിയെന്നപോലെ നമ്മുടെ പ്രാണൻ വഴുതിപ്പോന്നിരിക്കുന്നു; കെണിപൊട്ടി നാം വഴുതിപ്പോന്നിരിക്കുന്നു. 8 നമ്മുടെ സഹായം ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയുടെ നാമത്തിൽ ഇരിക്കുന്നു. |
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.
Bible Society of India