സങ്കീർത്തനങ്ങൾ 123 - സത്യവേദപുസ്തകം OV Bible (BSI)ആരോഹണഗീതം. 1 സ്വർഗത്തിൽ വസിക്കുന്നവനായുള്ളോവേ, നിങ്കലേക്കു ഞാൻ എന്റെ കണ്ണ് ഉയർത്തുന്നു. 2 ദാസന്മാരുടെ കണ്ണ് യജമാനന്റെ കൈയിലേക്കും ദാസിയുടെ കണ്ണ് യജമാനത്തിയുടെ കൈയിലേക്കും എന്നപോലെ ഞങ്ങളുടെ കണ്ണ് ഞങ്ങളുടെ ദൈവമായ യഹോവയിങ്കലേക്ക്, അവൻ ഞങ്ങളോടു കൃപചെയ്യുവോളം നോക്കിക്കൊണ്ടിരിക്കുന്നു. 3 യഹോവേ, ഞങ്ങളോടു കൃപ ചെയ്യേണമേ, ഞങ്ങളോടു കൃപ ചെയ്യേണമേ; ഞങ്ങൾ നിന്ദ സഹിച്ചു മടുത്തിരിക്കുന്നു. 4 സുഖിയന്മാരുടെ പരിഹാസവും അഹങ്കാരികളുടെ നിന്ദയും സഹിച്ചു ഞങ്ങളുടെ മനം ഏറ്റവും മടുത്തിരിക്കുന്നു. |
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.
Bible Society of India