Online Bible

- Reklamy -

1 ദിനവൃത്താന്തം 1 - സത്യവേദപുസ്തകം OV Bible (BSI)

1 ആദാം, ശേത്ത്, ഏനോശ്,

2 കേനാൻ, മഹലലേൽ, യാരേദ്,

3 ഹനോക്, മെഥൂശേലഹ്, ലാമെക്,

4 നോഹ, ശേം, ഹാം, യാഫെത്ത്.

5 യാഫെത്തിന്റെ പുത്രന്മാർ: ഗോമെർ, മാഗോഗ്, മാദായി, യാവാൻ, തൂബാൽ, മേശെക്, തീരാസ്.

6 ഗോമെരിന്റെ പുത്രന്മാർ: അശ്കേനസ്, രീഫത്ത്, തോഗർമ്മാ.

7 യാവാന്റെ പുത്രന്മാർ: എലീശാ, തർശ്ശീശ്, കിത്തീം, ദോദാനീം.

8 ഹാമിന്റെ പുത്രന്മാർ: കൂശ്, മിസ്രയീം, പൂത്ത്, കനാൻ.

9 കൂശിന്റെ പുത്രന്മാർ: സെബ, ഹവീലാ, സബ്ത, രമാ, സബെഖ. രമയുടെ പുത്രന്മാർ: ശെബ, ദെദാൻ.

10 കൂശ് നിമ്രോദിനെ ജനിപ്പിച്ചു. അവൻ ഭൂമിയിൽ ആദ്യത്തെ വീരനായിരുന്നു.

11 മിസ്രയീമോ: ലൂദീം, അനാമീം, ലെഹാബീം, നഫ്തൂഹീം,

12 പത്രൂസീം, കസ്ലൂഹീം, -ഇവരിൽനിന്നു ഫെലിസ്ത്യർ ഉദ്ഭവിച്ചു - കഫ്തോരീം എന്നിവരെ ജനിപ്പിച്ചു.

13 കനാൻ തന്റെ ആദ്യജാതനായ സീദോൻ, ഹേത്ത്,

14 യെബൂസി, അമോരി, ഗിർഗരുശി,

15 ഹിവ്വി, അർക്കി, സീനി,

16 അർവ്വാദി, സെമാരി, ഹമാത്തി എന്നിവരെ ജനിപ്പിച്ചു.

17 ശേമിന്റെ പുത്രന്മാർ: ഏലാം, അശ്ശൂർ, അർപ്പക്ഷദ്, ലൂദ്, അരാം, ഊസ്, ഹൂൾ, ഗേഥെർ, മേശെക്.

18 അർപ്പക്ഷദ് ശേലഹിനെ ജനിപ്പിച്ചു; ശേലഹ് ഏബെരിനെ ജനിപ്പിച്ചു.

19 ഏബെരിനു രണ്ടു പുത്രന്മാർ ജനിച്ചു; ഒരുത്തന് പേലെഗ് എന്നു പേർ; അവന്റെ കാലത്തായിരുന്നു ഭൂവാസികൾ പിരിഞ്ഞുപോയത്; അവന്റെ സഹോദരനു യൊക്താൻ എന്നു പേർ.

20 യൊക്താനോ: അല്മോദാദ്, ശേലെഫ്, ഹസർമ്മാവെത്ത്, യാരഹ്,

21 ഹദോരാം, ഊസാൽ, ദിക്ലാ,

22 ഏബാൽ, അബീമായേൽ, ശെബ,

23 ഓഫീർ, ഹവീലാ, യോബാബ് എന്നിവരെ ജനിപ്പിച്ചു; ഇവരെല്ലാവരും യൊക്താന്റെ പുത്രന്മാർ.

24 ശേം, അർപ്പക്ഷദ്, ശേലെഹ്,

25 ഏബെർ, പേലെഗ്, രെയൂ,

26 ശെരൂഗ്, നാഹോർ, തേരഹ്,

27 അബ്രാം; ഇവൻതന്നെ അബ്രാഹാം;

28 അബ്രാഹാമിന്റെ പുത്രന്മാർ: യിസ്ഹാക്, യിശ്മായേൽ.

29 അവരുടെ വംശപാരമ്പര്യമാവിത്: യിശ്മായേലിന്റെ ആദ്യജാതൻ നെബായോത്ത്, കേദാർ, അദ്ബെയേൽ, മിബ്ശാം,

30 മിശ്മ, ദൂമാ, മസ്സ, ഹദദ്, തേമാ,

31 യെതൂർ, നാഫീഷ്, കേദമാ; ഇവർ യിശ്മായേലിന്റെ പുത്രന്മാർ:

32 അബ്രാഹാമിന്റെ വെപ്പാട്ടിയായ കെതൂറായുടെ പുത്രന്മാർ: സിമ്രാൻ, യൊക്ശാൻ, മേദാൻ, മിദ്യാൻ, യിശ്ബാക്, ശൂവഹ് എന്നിവരെ അവൾ പ്രസവിച്ചു. യൊക്ശാന്റെ പുത്രന്മാർ: ശെബാ, ദെദാൻ.

33 മിദ്യാന്റെ പുത്രന്മാർ: ഏഫാ, ഏഫെർ, ഹനോക്, അബീദാ, എൽദായാ; ഇവരെല്ലാവരും കെതൂറായുടെ പുത്രന്മാർ.

34 അബ്രാഹാം യിസ്ഹാക്കിനെ ജനിപ്പിച്ചു. യിസ്ഹാക്കിന്റെ പുത്രന്മാർ: ഏശാവ്, യിസ്രായേൽ.

35 ഏശാവിന്റെ പുത്രന്മാർ: എലീഫാസ്, രെയൂവേൽ, യെയൂശ്, യലാം, കോരഹ്.

36 എലീഫാസിന്റെ പുത്രന്മാർ: തേമാൻ, ഓമാർ, സെഫീ, ഗഥാം, കെനസ്, തിമ്നാ, അമാലേക്.

37 രെയൂവേലിന്റെ പുത്രന്മാർ: നഹത്ത്, സേറഹ്, ശമ്മാ, മിസ്സാ.

38 സേയീരിന്റെ പുത്രന്മാർ: ലോതാൻ, ശോബാൽ, സിബെയോൻ, അനാ, ദീശോൻ, ഏസെർ, ദീശാൻ.

39 ലോതാന്റെ പുത്രന്മാർ: ഹോരി, ഹോമാം; തിമ്നാ ലോതാന്റെ സഹോദരി ആയിരുന്നു.

40 ശോബാലിന്റെ പുത്രന്മാർ: അലീയാൻ, മാനഹത്ത്, ഏബാൽ, ശെഫി, ഓനാം. സിബെയോന്റെ പുത്രന്മാർ: അയ്യാ, അനാ.

41 അനായുടെ പുത്രന്മാർ: ദീശോൻ. ദീശോന്റെ പുത്രന്മാർ: ഹമ്രാൻ, എശ്ബാൽ, യിത്രാൻ, കെരാൻ.

42 ഏസെരിന്റെ പുത്രന്മാർ: ബിൽഹാൻ, സാവാൻ, യാക്കാൻ. ദീശാന്റെ പുത്രന്മാർ: ഊസ്, അരാൻ.

43 യിസ്രായേൽമക്കളെ രാജാവ് വാഴുംമുമ്പേ എദോംദേശത്തു വാണ രാജാക്കന്മാർ ആരെന്നാൽ: ബെയോരിന്റെ മകനായ ബേല; അവന്റെ പട്ടണത്തിനു ദിൻഹാബാ എന്നു പേർ.

44 ബേല മരിച്ചശേഷം ബൊസ്രക്കാരനായ സേരഹിന്റെ മകൻ യോബാബ് അവനു പകരം രാജാവായി.

45 യോബാബ് മരിച്ചശേഷം തേമാദേശക്കാരനായ ഹൂശാം അവനു പകരം രാജാവായി.

46 ഹൂശാം മരിച്ചശേഷം ബദദിന്റെ മകൻ ഹദദ് അവനു പകരം രാജാവായി; അവൻ മോവാബ് സമഭൂമിയിൽ മിദ്യാനെ തോല്പിച്ചു; അവന്റെ പട്ടണത്തിന് അവീത്ത് എന്നു പേർ.

47 ഹദദ് മരിച്ചശേഷം മസ്രേക്കക്കാരനായ സമ്ലാ അവനു പകരം രാജാവായി.

48 സമ്ലാ മരിച്ചശേഷം നദീതീരത്തുള്ള രെഹോബോത്തു പട്ടണക്കാരനായ ശൗൽ അവനു പകരം രാജാവായി.

49 ശൗൽ മരിച്ചശേഷം അക്ബോരിന്റെ മകൻ ബാൽഹാനാൻ അവനു പകരം രാജാവായി.

50 ബാൽഹാനാൻ മരിച്ചശേഷം ഹദദ് അവനു പകരം രാജാവായി. അവന്റെ പട്ടണത്തിനു പായീ എന്നും ഭാര്യക്കു മെഹേതബേൽ എന്നും പേർ. അവൾ മേസാഹാബിന്റെ മകളായ മത്രേദിന്റെ മകളായിരുന്നു.

51 ഹദദും മരിച്ചു. എദോമ്യപ്രഭുക്കന്മാരാവിത്: തിമ്നാപ്രഭു, അല്യാപ്രഭു, യഥേത്ത്പ്രഭു,

52 ഒഹൊലീബാമാപ്രഭു, ഏലാപ്രഭു, പീനോൻപ്രഭു,

53 കെനസ്പ്രഭു, തേമാൻപ്രഭു, മിബ്സാർപ്രഭു,

54 മഗ്ദീയേൽപ്രഭു, ഈരാംപ്രഭു; ഇവരത്രേ എദോമ്യപ്രഭുക്കന്മാർ.

Malayalam OV Bible - സത്യവേദപുസ്തകം

© The Bible Society of India, 2016.

Used by permission. All rights reserved worldwide.

Bible Society of India
Následuj nás:



Reklamy