Online Bible

- Reklamy -

സങ്കീർത്തനങ്ങൾ 43 - സത്യവേദപുസ്തകം C.L. (BSI)


എന്റെ പ്രത്യാശ

1 ദൈവമേ, എനിക്കു നീതി നടത്തി തരണമേ; ദൈവഭക്തിയില്ലാത്തവർക്കെതിരെ, എനിക്കുവേണ്ടി വാദിക്കണമേ. വഞ്ചകരിൽനിന്നും നീതിരഹിതരിൽനിന്നും എന്നെ വിടുവിക്കണമേ.

2 എന്റെ അഭയസങ്കേതമായ ദൈവം അവിടുന്നാണല്ലോ. അവിടുന്നെന്നെ തള്ളിക്കളഞ്ഞിരിക്കുന്നത് എന്ത്? ശത്രുക്കളുടെ പീഡനംമൂലം എനിക്കു ദുഃഖിക്കേണ്ടിവന്നതും എന്തുകൊണ്ട്?

3 അവിടുത്തെ പ്രകാശവും സത്യവും അയച്ചുതരണമേ. അവ എന്നെ നയിക്കട്ടെ. അവിടുത്തെ വിശുദ്ധ പർവതത്തിലേക്കും തിരുനിവാസത്തിലേക്കും അവ എന്നെ തിരികെ കൊണ്ടുവരട്ടെ.

4 അപ്പോൾ ഞാൻ ദൈവത്തിന്റെ യാഗപീഠത്തിലേക്ക്, എന്റെ പരമാനന്ദമായ ദൈവത്തിങ്കലേക്കു ചെല്ലും. ദൈവമേ, എന്റെ ദൈവമേ, കിന്നരം മീട്ടി ഞാൻ അങ്ങയെ സ്തുതിക്കും.

5 എന്റെ ആത്മാവേ, നീ എന്തിനു വിഷാദിക്കുന്നു? എന്തിന് അസ്വസ്ഥനാകുന്നു? ദൈവത്തിൽ പ്രത്യാശ വയ്‍ക്കുക. എന്റെ രക്ഷകനും ദൈവവുമായ അവിടുത്തെ ഞാൻ വീണ്ടും പ്രകീർത്തിക്കും.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Následuj nás:



Reklamy