Online Bible

- Reklamy -

സങ്കീർത്തനങ്ങൾ 3 - സത്യവേദപുസ്തകം C.L. (BSI)


വിമോചകനായ ദൈവം
ദാവീദ് തന്റെ മകനായ അബ്ശാലോമിന്റെ അടുക്കൽനിന്നു പലായനം ചെയ്തപ്പോൾ പാടിയത്

1 സർവേശ്വരാ, എത്രയാണ് എന്റെ ശത്രുക്കൾ, എത്ര പേരാണ് എനിക്കെതിരെ അണിനിരക്കുന്നത്?

2 “ദൈവം അവനെ കൈവിട്ടിരിക്കുന്നു” എന്ന് അവർ പരിഹസിക്കുന്നു.

3 പരമനാഥാ, അവിടുന്നാണ് എന്റെ പരിച; ധൈര്യവും ശക്തിയും പകർന്ന് അവിടുന്ന് എനിക്കു ജയമരുളുന്നു.

4 സർവേശ്വരനോടു ഞാൻ നിലവിളിക്കുമ്പോൾ, വിശുദ്ധഗിരിയിൽനിന്ന് അവിടുന്ന് എനിക്ക് ഉത്തരമരുളുന്നു.

5 രാത്രിയിൽ ഞാൻ ശാന്തനായി ഉറങ്ങുന്നു. വീണ്ടും ഉണർന്നെഴുന്നേല്‌ക്കുന്നു. അവിടുത്തെ കരങ്ങളിൽ ഞാൻ സുരക്ഷിതനാണല്ലോ.

6 എന്നെ വലയം ചെയ്യുന്ന ബഹുസഹസ്രം ശത്രുക്കളെ ഞാൻ ഭയപ്പെടുകയില്ല.

7 പരമനാഥാ, എന്നെ സഹായിക്കാൻ എഴുന്നേല്‌ക്കണമേ, എന്റെ ദൈവമേ, എന്നെ രക്ഷിക്കണമേ. എന്റെ ശത്രുക്കളെ ശിക്ഷിച്ച് അവരെ നിർവീര്യരാക്കാൻ അവിടുന്നു ശക്തനല്ലോ.

8 സർവേശ്വരനാണു വിമോചകൻ, അവിടുത്തെ ജനത്തിന്റെമേൽ അനുഗ്രഹം ചൊരിയണമേ.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Následuj nás:



Reklamy