Online Bible

- Reklamy -

സങ്കീർത്തനങ്ങൾ 113 - സത്യവേദപുസ്തകം C.L. (BSI)


സർവശക്തനും കാരുണ്യവാനുമായ ദൈവം

1 സർവേശ്വരനെ സ്തുതിക്കുവിൻ, അവിടുത്തെ ദാസന്മാരേ, സർവേശ്വരനെ സ്തുതിക്കുവിൻ.

2 സർവേശ്വരന്റെ നാമം എന്നേക്കും വാഴ്ത്തപ്പെടട്ടെ.

3 കിഴക്കുമുതൽ പടിഞ്ഞാറുവരെ സർവേശ്വരന്റെ നാമം വാഴ്ത്തപ്പെടട്ടെ.

4 അവിടുന്നു സകല ജനതകളെയും ഭരിക്കുന്നു. അവിടുത്തെ മഹത്ത്വം ആകാശത്തിനുമീതേ ഉയർന്നിരിക്കുന്നു.

5 നമ്മുടെ ദൈവമായ സർവേശ്വരൻ ഉന്നതത്തിൽ വസിക്കുന്നു; അവിടുത്തേക്കു സമനായി ആരുണ്ട്?

6 ആകാശത്തെയും ഭൂമിയെയും അവിടുന്നു കുനിഞ്ഞുനോക്കുന്നു.

7 അവിടുന്ന് എളിയവനെ പൊടിയിൽനിന്ന് എഴുന്നേല്പിക്കുന്നു. ദരിദ്രനെ കുപ്പയിൽനിന്ന് ഉയർത്തുന്നു.

8 പ്രഭുക്കന്മാരോടൊപ്പം, തന്റെ ജനത്തിന്റെ പ്രഭുക്കന്മാരോടൊപ്പം തന്നെ അവനു സ്ഥാനം നല്‌കുന്നു.

9 അവിടുന്നു വന്ധ്യയെ മക്കളെ നല്‌കി സന്തോഷിപ്പിച്ചു; അവിടുന്ന് അവൾക്കൊരു കുടുംബം നല്‌കി. സർവേശ്വരനെ സ്തുതിക്കുവിൻ!

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Následuj nás:



Reklamy