സംഖ്യാപുസ്തകം 8:4 - സമകാലിക മലയാളവിവർത്തനം4 വിളക്കുതണ്ടുകൾ നിർമിച്ചത് ഇപ്രകാരമായിരുന്നു: അതിന്റെ ചുവടുമുതൽ പുഷ്പപുടംവരെ അടിച്ചുപരത്തിയ തങ്കംകൊണ്ടായിരുന്നു. മോശയ്ക്ക് യഹോവ കാണിച്ചുകൊടുത്ത മാതൃകപ്രകാരംതന്നെ വിളക്കുതണ്ട് നിർമിച്ചു. Sien die hoofstukസത്യവേദപുസ്തകം C.L. (BSI)4 സർവേശ്വരൻ കാണിച്ചുകൊടുത്ത മാതൃകയിൽ വിളക്കുകാൽ നിർമ്മിച്ചു. ചുവടുമുതൽ മുകളിലത്തെ പുഷ്പാകൃതിയിലുള്ള അഗ്രങ്ങൾവരെ അടിച്ചുപരത്തിയ സ്വർണംകൊണ്ടാണു വിളക്കുകാൽ നിർമ്മിച്ചത്. Sien die hoofstukസത്യവേദപുസ്തകം OV Bible (BSI)4 നിലവിളക്കിന്റെ പണിയോ, അതു പൊന്നുകൊണ്ട് അടിച്ചുണ്ടാക്കിയതായിരുന്നു; അതിന്റെ ചുവടുമുതൽ പുഷ്പംവരെ അടിപ്പുപണി തന്നെ; യഹോവ മോശെയെ കാണിച്ച മാതൃകപോലെതന്നെ അവൻ നിലവിളക്ക് ഉണ്ടാക്കി. Sien die hoofstukഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം4 നിലവിളക്ക് പണിതത് അടിച്ചുപരത്തിയ പൊന്നുകൊണ്ട് ആയിരുന്നു; അതിന്‍റെ ചുവടുമുതൽ പുഷ്പംവരെ അടിപ്പുപണി തന്നെ; യഹോവ മോശെയെ കാണിച്ച മാതൃകപോലെ തന്നെ അവൻ നിലവിളക്ക് ഉണ്ടാക്കി. Sien die hoofstukമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)4 നിലവിളക്കിന്റെ പണിയോ, അതു പൊന്നുകൊണ്ടു അടിച്ചുണ്ടാക്കിയതായിരുന്നു; അതിന്റെ ചുവടുമുതൽ പുഷ്പംവരെ അടിപ്പുപണി തന്നേ; യഹോവ മോശെയെ കാണിച്ച മാതൃകപോലെ തന്നേ അവൻ നിലവിളക്കു ഉണ്ടാക്കി. Sien die hoofstuk |