Aanlyn Bybel

- Advertensies -




സംഖ്യാപുസ്തകം 24:17 - സമകാലിക മലയാളവിവർത്തനം

17 “ഞാൻ അവിടത്തെ കാണുന്നു, എന്നാൽ ഇപ്പോഴല്ല; ഞാൻ അവിടത്തെ ദർശിക്കുന്നു, എന്നാൽ സമീപത്തല്ല. യാക്കോബിൽനിന്ന് ഒരു നക്ഷത്രം ഉദിക്കും, ഇസ്രായേലിൽനിന്ന് ഒരു ചെങ്കോൽ ഉയരും. മോവാബിന്റെ നെറ്റിത്തടം അവിടന്ന് തകർക്കും, ശേത്തിന്റെ സകലപുത്രന്മാരുടെയും തലയോട്ടികളെത്തന്നെ.

Sien die hoofstuk Kopieer

സത്യവേദപുസ്തകം C.L. (BSI)

17 “ഞാൻ അവനെ കാണും; എന്നാൽ ഇപ്പോഴല്ല. ഞാൻ അവനെ ദർശിക്കും, ഉടനെ അല്ല; യാക്കോബിൽനിന്ന് ഒരു നക്ഷത്രം ഉദിക്കും; ഇസ്രായേലിൽനിന്ന് ഒരു ചെങ്കോൽ ഉയരും; അതു മോവാബിന്റെ തല തകർക്കും; ശേത്തിന്റെ പുത്രന്മാരെ സംഹരിക്കും. ഇസ്രായേൽ സുധീരം മുന്നേറുമ്പോൾ,

Sien die hoofstuk Kopieer

സത്യവേദപുസ്തകം OV Bible (BSI)

17 ഞാൻ അവനെ കാണും, ഇപ്പോൾ അല്ലതാനും; ഞാൻ അവനെ ദർശിക്കും, അടുത്തല്ലതാനും. യാക്കോബിൽനിന്ന് ഒരു നക്ഷത്രം ഉദിക്കും; യിസ്രായേലിൽനിന്ന് ഒരു ചെങ്കോൽ ഉയരും. അതു മോവാബിന്റെ പാർശ്വങ്ങളെയെല്ലാം തകർക്കയും തുമുലപുത്രന്മാരെയൊക്കെയും സംഹരിക്കയും ചെയ്യും.

Sien die hoofstuk Kopieer

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

17 ഞാൻ അവിടുത്തെ കാണും, ഇപ്പോൾ അല്ലതാനും; ഞാൻ അവിടുത്തെ ദർശിക്കും, അടുത്തല്ലതാനും. യാക്കോബിൽനിന്ന് ഒരു നക്ഷത്രം ഉദിക്കും; യിസ്രായേലിൽനിന്ന് ഒരു ചെങ്കോൽ ഉയരും. അത് മോവാബിന്‍റെ പാർശ്വങ്ങളെയെല്ലാം തകർക്കുകയും ശേത്തിൻ്റെ എല്ലാ പുത്രന്മാരെ ഒക്കെയും സംഹരിക്കുകയും ചെയ്യും.

Sien die hoofstuk Kopieer

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

17 ഞാൻ അവനെ കാണും, ഇപ്പോൾ അല്ലതാനും; ഞാൻ അവനെ ദർശിക്കും, അടുത്തല്ലതാനും. യാക്കോബിൽനിന്നു ഒരു നക്ഷത്രം ഉദിക്കും; യിസ്രായേലിൽനിന്നു ഒരു ചെങ്കോൽ ഉയരും. അതു മോവാബിന്റെ പാർശ്വങ്ങളെയെല്ലാം തകർക്കയും തുമുലപുത്രന്മാരെ ഒക്കെയും സംഹരിക്കയും ചെയ്യും.

Sien die hoofstuk Kopieer




സംഖ്യാപുസ്തകം 24:17

Volg ons:

Advertensies


Advertensies