ലേവ്യപുസ്തകം 13:51 - സമകാലിക മലയാളവിവർത്തനം51 ഏഴാംദിവസം അദ്ദേഹം അതു വീണ്ടും പരിശോധിക്കണം; വടു വസ്ത്രത്തിലോ നെയ്തതോ മെടഞ്ഞതോ ആയ സാധനത്തിലോ എന്തുപയോഗത്തിനുള്ള തുകലായാലും അതിലോ പടർന്നിട്ടുണ്ടെങ്കിൽ അതു കഠിനകുഷ്ഠം; ആ സാധനം അശുദ്ധമാണ്. Sien die hoofstukസത്യവേദപുസ്തകം C.L. (BSI)51 ഏഴാം ദിവസം പുരോഹിതൻ അതു പരിശോധിക്കുമ്പോൾ വസ്ത്രത്തിൽ ഊടിലോ, പാവിലോ, തുകലിലോ, തുകൽകൊണ്ടുള്ള വസ്തുവിലോ ആകട്ടെ, കരിമ്പൻ പടർന്നതായി കണ്ടാൽ അത് അശുദ്ധമാണ്. Sien die hoofstukസത്യവേദപുസ്തകം OV Bible (BSI)51 അവൻ ഏഴാം ദിവസം വടുവിനെ നോക്കേണം; വസ്ത്രത്തിലോ പാവിലോ ഊടയിലോ തോലിലോ തോൽകൊണ്ടുണ്ടാക്കിയ യാതൊരു പണിയിലോ വടു പരന്നിരുന്നാൽ ആ വടു കഠിനകുഷ്ഠം; അത് അശുദ്ധമാകുന്നു. Sien die hoofstukഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം51 അവൻ ഏഴാം ദിവസം വടു പരിശോധിക്കേണം; വസ്ത്രത്തിലോ പാവിലോ ഊടയിലോ തോലിലോ തോൽകൊണ്ട് ഉണ്ടാക്കിയ യാതൊരു വസ്തുവിലോ വടു വ്യാപിച്ചിട്ടുണ്ടെങ്കിൽ ആ വടു കഠിന കുഷ്ഠം; അത് അശുദ്ധമാകുന്നു. Sien die hoofstukമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)51 അവൻ ഏഴാം ദിവസം വടുവിനെ നോക്കേണം; വസ്ത്രത്തിലോ പാവിലോ ഊടയിലോ തോലിലോ തോൽകൊണ്ടു ഉണ്ടാക്കിയ യാതൊരു പണിയിലോ വടു പരന്നിരുന്നാൽ ആ വടു കഠിന കുഷ്ഠം; അതു അശുദ്ധമാകുന്നു. Sien die hoofstuk |