യിരെമ്യാവ് 48:29 - സമകാലിക മലയാളവിവർത്തനം29 “മോവാബിന്റെ അഹന്തയെപ്പറ്റി ഞങ്ങൾ കേട്ടിരിക്കുന്നു— അവളുടെ ഗർവ് എത്ര ഭീമം! അവളുടെ ധിക്കാരം, അഹന്ത, ഗർവം, ഹൃദയത്തിന്റെ നിഗളം എന്നിവയെപ്പറ്റിയും ഞങ്ങൾ കേട്ടിരിക്കുന്നു. Sien die hoofstukസത്യവേദപുസ്തകം C.L. (BSI)29 മോവാബിന്റെ അഹങ്കാരം! എന്തൊരു അഹന്ത! അവന്റെ ഗർവിനെയും ഡംഭത്തെയും അഹങ്കാരത്തെയും ഉന്നതഭാവത്തെയും കുറിച്ചു ഞങ്ങൾ കേട്ടിട്ടുണ്ട്. അവന്റെ ഔദ്ധത്യം ഞാൻ അറിയുന്നു എന്നും സർവേശ്വരൻ അരുളിച്ചെയ്യുന്നു. Sien die hoofstukസത്യവേദപുസ്തകം OV Bible (BSI)29 മോവാബ് മഹാഗർവി; അവന്റെ ഗർവത്തെയും അഹമ്മതിയെയും ഡംഭത്തെയും നിഗളത്തെയും ഉന്നതഭാവത്തെയും കുറിച്ചു ഞങ്ങൾ കേട്ടിട്ടുണ്ട്. Sien die hoofstukഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം29 മോവാബ് മഹാഗർവ്വി; ഞങ്ങൾ അവന്‍റെ ഗർവ്വത്തെയും അഹന്തയെയും ഡംഭത്തെയും നിഗളത്തെയും ഉന്നതഭാവത്തെയും കുറിച്ച് കേട്ടിട്ടുണ്ട്. Sien die hoofstukമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)29 മോവാബ് മഹാഗർവ്വി; അവന്റെ ഗർവ്വത്തെയും അഹമ്മതിയെയും ഡംഭത്തെയും നിഗളത്തെയും ഉന്നതഭാവത്തെയും കുറിച്ചു ഞങ്ങൾ കേട്ടിട്ടുണ്ടു. Sien die hoofstuk |