യിരെമ്യാവ് 30:21 - സമകാലിക മലയാളവിവർത്തനം21 അവരുടെ അധിപതി അവരിൽ ഒരുവനായിരിക്കും; അവരുടെ ഭരണാധികാരി അവരുടെ മധ്യേനിന്നുതന്നെ ഉത്ഭവിക്കും. ഞാൻ അവനെ സമീപത്ത് കൊണ്ടുവരും, അവൻ എന്റെ അടുത്തുവരും. എന്റെ സമീപസ്ഥനായിരുന്നുകൊണ്ട് എനിക്കായി സ്വയം സമർപ്പിക്കാൻ അവനല്ലാതെ ആരാണുള്ളത്?’ എന്ന് യഹോവ അരുളിച്ചെയ്യുന്നു. Sien die hoofstukസത്യവേദപുസ്തകം C.L. (BSI)21 അവരുടെ പ്രഭു അവരിൽ ഒരാളായിരിക്കും, അവരുടെ ഭരണാധികാരി അവരുടെ ഇടയിൽനിന്നു വരും; ഞാൻ അവനെ എങ്കലേക്ക് അടുപ്പിക്കും; അവൻ എന്റെ അടുത്തേക്കു വരും, അവൻ അല്ലാതെ ആര് എന്റെ അടുക്കൽ വരാൻ ധൈര്യപ്പെടും എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു. Sien die hoofstukസത്യവേദപുസ്തകം OV Bible (BSI)21 അവരുടെ പ്രഭു അവരിൽനിന്നു തന്നെ ഉണ്ടാകും; അവരുടെ അധിപതി അവരുടെ നടുവിൽനിന്ന് ഉദ്ഭവിക്കും; ഞാൻ അവനെ അടുപ്പിക്കും, അവൻ എന്നോട് അടുക്കും; അല്ലാതെ എന്നോട് അടുപ്പാൻ ധൈര്യപ്പെടുന്നവൻ ആർ? എന്നു യഹോവയുടെ അരുളപ്പാട്. Sien die hoofstukഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം21 അവരുടെ പ്രഭു അവരിൽ നിന്നുതന്നെ ഉണ്ടാകും; അവരുടെ അധിപതി അവരുടെ നടുവിൽനിന്ന് ഉത്ഭവിക്കും; ഞാൻ അവനെ അടുക്കൽവരുത്തും; അവൻ എന്നോട് അടുക്കും; അല്ലാതെ എന്നോട് അടുക്കുവാൻ ആരാണ് ധൈര്യപ്പെടുന്നത്?” എന്നു യഹോവയുടെ അരുളപ്പാട്. Sien die hoofstukമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)21 അവരുടെ പ്രഭു അവരിൽനിന്നു തന്നേ ഉണ്ടാകും; അവരുടെ അധിപതി അവരുടെ നടുവിൽനിന്നു ഉത്ഭവിക്കും; ഞാൻ അവനെ അടുപ്പിക്കും; അവൻ എന്നോടു അടുക്കും; അല്ലാതെ എന്നോടു അടുപ്പാൻ ധൈര്യപ്പെടുന്നവൻ ആർ? എന്നു യഹോവയുടെ അരുളപ്പാടു. Sien die hoofstuk |