യിരെമ്യാവ് 16:18 - സമകാലിക മലയാളവിവർത്തനം18 അവർ എന്റെ ദേശം മലിനമാക്കുകയും അവർ തങ്ങളുടെ മലിനവിഗ്രഹങ്ങളുടെ ജീവനില്ലാത്ത രൂപങ്ങളാലും മ്ലേച്ഛവിഗ്രഹങ്ങളാലും എന്റെ അവകാശത്തെ നിറയ്ക്കുകയും ചെയ്തതിനാൽ, ഞാൻ അവരുടെ ദുഷ്ടതയ്ക്കും പാപത്തിനും ഇരട്ടി പകരംചെയ്യും.” Sien die hoofstukസത്യവേദപുസ്തകം C.L. (BSI)18 അവരുടെ അകൃത്യത്തിനും പാപത്തിനും ഞാൻ ഇരട്ടി പ്രതികാരം ചെയ്യും; നിർജീവവിഗ്രഹങ്ങൾകൊണ്ട് അവർ ദേശം മലിനമാക്കി; തങ്ങളുടെ മ്ലേച്ഛതകൾകൊണ്ട് എന്റെ അവകാശഭൂമി നിറച്ചിരിക്കുന്നു. Sien die hoofstukസത്യവേദപുസ്തകം OV Bible (BSI)18 അവർ എന്റെ ദേശത്തെ തങ്ങളുടെ മ്ലേച്ഛവിഗ്രഹങ്ങളാൽ മലിനമാക്കി എന്റെ അവകാശത്തെ തങ്ങളുടെ അറപ്പുകളെക്കൊണ്ടു നിറച്ചിരിക്കയാൽ, ഞാൻ ഒന്നാമത് അവരുടെ അകൃത്യത്തിനും അവരുടെ പാപത്തിനും ഇരട്ടിച്ചു പകരം ചെയ്യും. Sien die hoofstukഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം18 അവർ എന്റെ ദേശത്തെ അവരുടെ മ്ലേച്ഛവിഗ്രഹങ്ങളാൽ മലിനമാക്കി, എന്റെ അവകാശത്തെ മലിനവും മ്ലേച്ഛവുമായ ശവങ്ങളാൽ നിറച്ചിരിക്കുകയാൽ, ഞാൻ ആദ്യം തന്നെ അവരുടെ അകൃത്യത്തിനും അവരുടെ പാപത്തിനും ഇരട്ടി പകരം ചെയ്യും.“ Sien die hoofstukമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)18 അവർ എന്റെ ദേശത്തെ തങ്ങളുടെ മ്ലേച്ഛവിഗ്രഹങ്ങളാൽ മലിനമാക്കി എന്റെ അവകാശത്തെ തങ്ങളുടെ അറെപ്പുകളെക്കൊണ്ടു നിറെച്ചിരിക്കയാൽ, ഞാൻ ഒന്നാമതു അവരുടെ അകൃത്യത്തിന്നും അവരുടെ പാപത്തിന്നും ഇരിട്ടിച്ചു പകരം ചെയ്യും. Sien die hoofstuk |