യിരെമ്യാവ് 16:16 - സമകാലിക മലയാളവിവർത്തനം16 “എന്നാൽ ഇപ്പോൾ ഞാൻ അനേകം മീൻപിടിത്തക്കാരെ അയയ്ക്കും, അവർ അവരെ പിടിക്കും. അതിനുശേഷം ഞാൻ അനേകം നായാട്ടുകാരെ അയയ്ക്കും, അവർ അവരെ എല്ലാ മലയിൽനിന്നും കുന്നിൽനിന്നും പാറപ്പിളർപ്പുകളിൽനിന്നും വേട്ടയാടിപ്പിടിക്കും,” എന്ന് യഹോവയുടെ അരുളപ്പാട്. Sien die hoofstukസത്യവേദപുസ്തകം C.L. (BSI)16 അവരെ പിടികൂടുന്നതിനുവേണ്ടി അനേകം മീൻപിടുത്തക്കാരെ ഞാൻ വരുത്തും; അവർ അവരെ പിടിക്കും; പിന്നീട് അനേകം നായാട്ടുകാരെ വരുത്തും; സകല പർവതങ്ങളിൽനിന്നും കുന്നുകളിൽനിന്നും പാറയിടുക്കുകളിൽനിന്നും അവർ അവരെ വേട്ടയാടും എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു. Sien die hoofstukസത്യവേദപുസ്തകം OV Bible (BSI)16 ഇതാ, ഞാൻ അനേകം മീൻപിടിക്കാരെ വരുത്തും; അവർ അവരെ പിടിക്കും; അതിന്റെ ശേഷം ഞാൻ അനേകം നായാട്ടുകാരെ വരുത്തും; അവർ അവരെ എല്ലാ മലയിലും നിന്നും എല്ലാ കുന്നിലും നിന്നും പാറപ്പിളർപ്പുകളിൽ നിന്നും നായാടിപ്പിടിക്കും എന്നു യഹോവയുടെ അരുളപ്പാട്. Sien die hoofstukഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം16 “ഇതാ, ഞാൻ അനേകം മീൻപിടുത്തക്കാരെ വരുത്തും; അവർ അവരെ പിടിക്കും; അതിന്‍റെശേഷം ഞാൻ അനേകം നായാട്ടുകാരെ വരുത്തും; അവർ അവരെ എല്ലാമലയിൽനിന്നും എല്ലാകുന്നിൽനിന്നും പാറപ്പിളർപ്പുകളിൽനിന്നും വേട്ടയാടിപ്പിടിക്കും” എന്നു യഹോവയുടെ അരുളപ്പാടു. Sien die hoofstukമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)16 ഇതാ, ഞാൻ അനേകം മീൻപിടിക്കാരെ വരുത്തും; അവർ അവരെ പിടിക്കും; അതിന്റെ ശേഷം ഞാൻ അനേകം നായാട്ടുകാരെ വരുത്തും; അവർ അവരെ എല്ലാമലയിലുംനിന്നും എല്ലാകുന്നിലും നിന്നും പാറപ്പിളർപ്പുകളിൽനിന്നും നായാടിപ്പിടിക്കും എന്നു യഹോവയുടെ അരുളപ്പാടു. Sien die hoofstuk |