2 ദിനവൃത്താന്തം 19:8 - സമകാലിക മലയാളവിവർത്തനം8 യഹോവയുടെ നിയമങ്ങൾ നടപ്പാക്കുന്നതിനും തർക്കമുള്ള കാര്യങ്ങളിൽ തീർപ്പുകൽപ്പിക്കുന്നതിനുമായി ചില ലേവ്യരെയും പുരോഹിതന്മാരെയും ഇസ്രായേല്യകുടുംബങ്ങളുടെ തലവന്മാരെയും യെഹോശാഫാത്ത് ജെറുശലേമിൽ നിയമിച്ചു. അവരുടെ ആസ്ഥാനവും ജെറുശലേംതന്നെയായിരുന്നു. Sien die hoofstukസത്യവേദപുസ്തകം C.L. (BSI)8 സർവേശ്വരന്റെ നാമത്തിൽ ന്യായപാലനം നടത്താനും വഴക്കുകൾ തീർക്കാനും ലേവ്യരെയും പുരോഹിതന്മാരെയും ഇസ്രായേൽ ഭവനത്തലവന്മാരെയും യെഹോശാഫാത്ത് യെരൂശലേമിൽ നിയമിച്ചു. അവരുടെ ആസ്ഥാനം അവിടെയായിരുന്നു. Sien die hoofstukസത്യവേദപുസ്തകം OV Bible (BSI)8 യെരൂശലേമിലും യെഹോശാഫാത്ത് ലേവ്യരിലും പുരോഹിതന്മാരിലും യിസ്രായേലിന്റെ പിതൃഭവനത്തലവന്മാരിലും ചിലരെ യഹോവയുടെ ന്യായപാലനത്തിനായിട്ടും വ്യവഹാരം തീർക്കേണ്ടതിനായിട്ടും നിയമിച്ചു; അവർ യെരൂശലേമിൽ മടങ്ങിവന്നു. Sien die hoofstukഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം8 കൂടാതെ യെരൂശലേമിലും, യെഹോശാഫാത്ത്, ലേവ്യരിലും പുരോഹിതന്മാരിലും യിസ്രായേലിന്റെ പിതൃഭവനത്തലവന്മാരിലും ചിലരെ യഹോവയുടെ ന്യായപാലനത്തിനായും വ്യവഹാരം തീർക്കേണ്ടതിനായും നിയമിച്ചു; Sien die hoofstukമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)8 യെരൂശലേമിലും യെഹോശാഫാത്ത് ലേവ്യരിലും പുരോഹിതന്മാരിലും യിസ്രായേലിന്റെ പിതൃഭവനത്തലവന്മാരിലും ചിലരെ യഹോവയുടെ ന്യായപാലനത്തിന്നായിട്ടും വ്യവഹാരം തീക്കേണ്ടതിന്നായിട്ടും നിയമിച്ചു; Sien die hoofstuk |