2 ദിനവൃത്താന്തം 18:30 - സമകാലിക മലയാളവിവർത്തനം30 എന്നാൽ, “ഇസ്രായേൽരാജാവിനോടല്ലാതെ ചെറിയവനോ വലിയവനോ ആയ മറ്റൊരുത്തനോടും യുദ്ധംചെയ്യരുത്,” എന്ന് അരാംരാജാവ് തന്റെ രഥനായകന്മാർക്ക് ആജ്ഞ നൽകിയിരുന്നു. Sien die hoofstukസത്യവേദപുസ്തകം C.L. (BSI)30 ഇസ്രായേൽരാജാവിനോടല്ലാതെ വലിയവനായാലും ചെറിയവനായാലും മറ്റാരോടും യുദ്ധം ചെയ്യരുത് എന്നു സിറിയാരാജാവ് തന്റെ രഥനായകന്മാരോടു കല്പിച്ചിരുന്നു. Sien die hoofstukസത്യവേദപുസ്തകം OV Bible (BSI)30 അങ്ങനെ യിസ്രായേൽരാജാവ് വേഷം മാറി, അവർ പടയിൽ കടന്നു. എന്നാൽ അരാംരാജാവ് തന്റെ രഥനായകന്മാരോട്: നിങ്ങൾ യിസ്രായേൽരാജാവിനോട് മാത്രമല്ലാതെ ചെറിയവരോടോ വലിയവരോടോ യുദ്ധം ചെയ്യരുത് എന്നു കല്പിച്ചിരുന്നു. Sien die hoofstukഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം30 എന്നാൽ അരാം രാജാവ് തന്‍റെ രഥനായകന്മാരോട്: “നിങ്ങൾ യിസ്രായേൽരാജാവിനോടു മാത്രമല്ലാതെ ചെറിയവരോടോ വലിയവരോടോ യുദ്ധം ചെയ്യരുത്” എന്നു കല്പിച്ചിരുന്നു. Sien die hoofstukമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)30 എന്നാൽ അരാംരാജാവു തന്റെ രഥനായകന്മാരോടു: നിങ്ങൾ യിസ്രായേൽരാജാവിനോടു മാത്രമല്ലാതെ ചെറിയവരോടോ വലിയവരോടോ യുദ്ധം ചെയ്യരുതു എന്നു കല്പിച്ചിരുന്നു. Sien die hoofstuk |