Aanlyn Bybel

- Advertensies -




2 ദിനവൃത്താന്തം 15:8 - സമകാലിക മലയാളവിവർത്തനം

8 ഓദേദിന്റെ മകനും പ്രവാചകനുമായ അസര്യാവിന്റെ വാക്കുകളും പ്രവചനവും കേട്ടപ്പോൾ ആസാ ധൈര്യമുള്ളവനായി, യെഹൂദ്യയിലെയും ബെന്യാമീനിലെയും സകലദേശങ്ങളിലും, താൻ എഫ്രയീം മലനാട്ടിൽ പിടിച്ചടക്കിയ പട്ടണങ്ങളിലും ഉണ്ടായിരുന്ന സകലമ്ലേച്ഛവിഗ്രഹങ്ങളെയും അദ്ദേഹം നീക്കംചെയ്തു. യഹോവയുടെ ആലയത്തിന്റെ പൂമുഖത്തിനു മുമ്പിലുണ്ടായിരുന്ന യാഗപീഠം അദ്ദേഹം പുനരുദ്ധരിച്ചു.

Sien die hoofstuk Kopieer

സത്യവേദപുസ്തകം C.L. (BSI)

8 ഒദേദ്പ്രവാചകന്റെ പ്രവചനം കേട്ടപ്പോൾ ആസയ്‍ക്കു ധൈര്യമായി. യെഹൂദ്യയിലും ബെന്യാമീനിലും എഫ്രയീംമലനാട്ടിൽ താൻ പിടിച്ചടക്കിയ പട്ടണങ്ങളിൽനിന്നും അദ്ദേഹം മ്ലേച്ഛവിഗ്രഹങ്ങളെല്ലാം നീക്കിക്കളഞ്ഞു. സർവേശ്വരന്റെ ആലയത്തിലെ പൂമുഖത്തിനു മുമ്പിലുള്ള യാഗപീഠം പുതുക്കിപ്പണിതു.

Sien die hoofstuk Kopieer

സത്യവേദപുസ്തകം OV Bible (BSI)

8 ആസാ ഈ വാക്കുകളും ഓദേദ്പ്രവാചകന്റെ പ്രവചനവും കേട്ടപ്പോൾ അവൻ ധൈര്യപ്പെട്ടു, യെഹൂദായുടെയും ബെന്യാമീന്റെയും ദേശത്തുനിന്നൊക്കെയും, എഫ്രയീംമലനാട്ടിൽ അവൻ പിടിച്ചിരുന്ന പട്ടണങ്ങളിൽനിന്നും മ്ലേച്ഛവിഗ്രഹങ്ങളെ നീക്കിക്കളകയും യഹോവയുടെ മണ്ഡപത്തിൻമുമ്പിലുള്ള യഹോവയുടെ യാഗപീഠം പുതുക്കുകയും ചെയ്തു.

Sien die hoofstuk Kopieer

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

8 ആസാ ഈ വാക്കുകളും ഓദേദ് പ്രവാചകന്‍റെ പ്രവചനവും കേട്ടപ്പോൾ ധൈര്യപ്പെട്ട്, യെഹൂദയുടെയും ബെന്യാമീന്‍റെയും ദേശത്തുനിന്നും, എഫ്രയീംമലനാട്ടിൽ അവൻ പിടിച്ചിരുന്ന പട്ടണങ്ങളിൽനിന്നും മ്ലേച്ഛവിഗ്രഹങ്ങളെ നീക്കിക്കളകയും യഹോവയുടെ മണ്ഡപത്തിൻമുമ്പിലുള്ള യഹോവയുടെ യാഗപീഠം പുതുക്കുകയും ചെയ്തു.

Sien die hoofstuk Kopieer

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

8 ആസാ ഈ വാക്കുകളും ഓദേദ് പ്രവാചകന്റെ പ്രവചനവും കേട്ടപ്പോൾ അവൻ ധൈര്യപ്പെട്ടു, യെഹൂദയുടെയും ബെന്യാമിന്റെയും ദേശത്തുനിന്നൊക്കെയും എഫ്രയീംമലനാട്ടിൽ അവൻ പിടിച്ചിരുന്ന പട്ടണങ്ങളിൽനിന്നും മ്ലേച്ഛവിഗ്രഹങ്ങളെ നീക്കിക്കളകയും യഹോവയുടെ മണ്ഡപത്തിൻമുമ്പിലുള്ള യഹോവയുടെ യാഗപീഠം പുതുക്കുകയും ചെയ്തു.

Sien die hoofstuk Kopieer




2 ദിനവൃത്താന്തം 15:8

Volg ons:

Advertensies


Advertensies