1 തെസ്സലൊനീക്യർ 3:6 - സമകാലിക മലയാളവിവർത്തനം6 എന്നാൽ തിമോത്തിയോസ് നിങ്ങളുടെ വിശ്വാസത്തെയും സ്നേഹത്തെയുംകുറിച്ചുള്ള സദ്വാർത്തയുമായി ഞങ്ങളുടെ അടുത്ത് മടങ്ങിയെത്തി. നിങ്ങൾ എപ്പോഴും ഞങ്ങളെ സ്നേഹപൂർവം സ്മരിക്കുന്നുണ്ടെന്നും നിങ്ങളെ കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നതുപോലെതന്നെ നിങ്ങളും ഞങ്ങളെ കാണാൻ അതിയായി ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. Sien die hoofstukസത്യവേദപുസ്തകം C.L. (BSI)6 ഇപ്പോൾ ഇതാ, നിങ്ങളുടെ സ്നേഹത്തെയും വിശ്വാസത്തെയും സംബന്ധിച്ചുള്ള സന്തോഷവാർത്തയുമായി തിമൊഥെയോസ് നിങ്ങളുടെ അടുക്കൽനിന്നു മടങ്ങിയെത്തിയിരിക്കുന്നു. നിങ്ങളെ കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നതുപോലെ ഞങ്ങളെ കാണാൻ നിങ്ങളും ആഗ്രഹിക്കുന്നു എന്നും, നിങ്ങൾ എപ്പോഴും ഞങ്ങളെ സ്നേഹപൂർവം അനുസ്മരിക്കുന്നു എന്നും, അയാൾ ഞങ്ങളോടു പറഞ്ഞു. Sien die hoofstukസത്യവേദപുസ്തകം OV Bible (BSI)6 ഇപ്പോഴോ, തിമൊഥെയൊസ് നിങ്ങളുടെ അടുക്കൽനിന്നു വന്ന് നിങ്ങളുടെ വിശ്വാസത്തെയും സ്നേഹത്തെയും പറ്റിയും ഞങ്ങൾ നിങ്ങളെ കാൺമാൻ വാഞ്ഛിക്കുന്നതുപോലെ നിങ്ങൾ ഞങ്ങളെയും കാൺമാൻ വാഞ്ഛിച്ചുകൊണ്ടു ഞങ്ങളെക്കുറിച്ചു നിങ്ങൾക്ക് എപ്പോഴും നല്ല ഓർമ ഉണ്ട് എന്നും ഞങ്ങളോടു സദ്വർത്തമാനം അറിയിച്ച കാരണത്താൽ, Sien die hoofstukഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം6 ഇപ്പോഴോ, തിമൊഥെയൊസ് നിങ്ങളുടെ അടുക്കൽനിന്ന് വന്നു നിങ്ങളുടെ വിശ്വാസത്തെയും സ്നേഹത്തെയും പറ്റിയും ഞങ്ങൾ നിങ്ങളെ കാണ്മാൻ വാഞ്ചിക്കുന്നതുപോലെ നിങ്ങൾ ഞങ്ങളെയും കാണ്മാൻ വാഞ്ചിച്ചുകൊണ്ട് ഞങ്ങളെക്കുറിച്ച് നിങ്ങൾക്ക് എപ്പോഴും നല്ല ഓർമ്മ ഉണ്ട് എന്നു ഞങ്ങളോടു ശുഭവാർത്ത അറിയിച്ച കാരണത്താൽ, Sien die hoofstukമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)6 ഇപ്പോഴോ, തിമൊഥെയൊസ് നിങ്ങളുടെ അടുക്കൽനിന്നു വന്നു നിങ്ങളുടെ വിശ്വാസത്തെയും സ്നേഹത്തെയും പറ്റിയും ഞങ്ങൾ നിങ്ങളെ കാണ്മാൻ വാഞ്ഛിക്കുന്നതുപോലെ നിങ്ങൾ ഞങ്ങളെയും കാണ്മാൻ വാഞ്ഛിച്ചുകൊണ്ടു ഞങ്ങളെക്കുറിച്ചു നിങ്ങൾക്കു എപ്പോഴും നല്ല ഓർമ്മ ഉണ്ടു എന്നും ഞങ്ങളോടു സദ്വർത്തമാനം അറിയിച്ച കാരണത്താൽ, Sien die hoofstuk |