1 രാജാക്കന്മാർ 1:2 - സമകാലിക മലയാളവിവർത്തനം2 അതുകൊണ്ട് സേവകർ അദ്ദേഹത്തോട്: “യജമാനനായ രാജാവേ! അടിയങ്ങൾ കന്യകയായ ഒരു യുവതിയെ അന്വേഷിക്കട്ടെ! അവൾ രാജസന്നിധിയിൽ തിരുമേനിയെ ശുശ്രൂഷിക്കുകയും അവിടത്തേക്ക് കുളിരുമാറത്തക്കവണ്ണം ചേർന്നുകിടക്കുകയും ചെയ്യട്ടെ” എന്നു നിർദേശിച്ചു. Sien die hoofstukസത്യവേദപുസ്തകം C.L. (BSI)2 അവർ രാജാവിനോടു പറഞ്ഞു: “ഞങ്ങൾ അങ്ങേക്കുവേണ്ടി ഒരു യുവതിയെ അന്വേഷിക്കാം; അവൾ അങ്ങയെ ശുശ്രൂഷിക്കുകയും അങ്ങയുടെ കൂടെ കിടന്നു ചൂടു പകരുകയും ചെയ്യട്ടെ. Sien die hoofstukസത്യവേദപുസ്തകം OV Bible (BSI)2 ആകയാൽ അവന്റെ ഭൃത്യന്മാർ അവനോട്: യജമാനനായ രാജാവിനുവേണ്ടി കന്യകയായൊരു യുവതിയെ അന്വേഷിക്കട്ടെ; അവൾ രാജസന്നിധിയിൽ ശുശ്രൂഷിച്ചു നില്ക്കയും യജമാനനായ രാജാവിന്റെ കുളിർ മാറേണ്ടതിനു തിരുമാർവിൽ കിടക്കയും ചെയ്യട്ടെ എന്നു പറഞ്ഞു; Sien die hoofstukഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം2 ആകയാൽ അവന്റെ ഭൃത്യന്മാർ അവനോട്: “യജമാനനായ രാജാവിനുവേണ്ടി കന്യകയായ ഒരു യുവതിയെ ഞങ്ങൾ അന്വേഷിക്കട്ടെ; അവൾ രാജസന്നിധിയിൽ ശുശ്രൂഷിക്കയും, അങ്ങേയുടെ കുളിർ മാറേണ്ടതിനു തിരുമാർവ്വിൽ കിടക്കയും ചെയ്യട്ടെ” എന്നു പറഞ്ഞു. Sien die hoofstukമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)2 ആകയാൽ അവന്റെ ഭൃത്യന്മാർ അവനോടു: യജമാനനായ രാജാവിന്നുവേണ്ടി കന്യകയായൊരു യുവതിയെ അന്വേഷിക്കട്ടെ; അവൾ രാജസന്നിധിയിൽ ശുശ്രൂഷിച്ചുനില്ക്കയും യജമാനനായ രാജാവിന്റെ കുളിർ മാറേണ്ടതിന്നു തിരുമാർവ്വിൽ കിടക്കയും ചെയ്യട്ടെ എന്നു പറഞ്ഞു. Sien die hoofstuk |