യിരെമ്യാവ് 19:9 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം9 അവരുടെ ശത്രുക്കളും അവർക്ക് പ്രാണഹാനി വരുത്തുവാൻ നോക്കുന്നവരും അവരെ ഞെരുക്കുന്ന ഞെരുക്കത്തിലും ഉപരോധത്തിലും ഞാൻ അവരെ സ്വന്തപുത്രന്മാരുടെ മാംസവും പുത്രിമാരുടെ മാംസവും തിന്നുമാറാക്കും; ഓരോരുത്തൻ അവനവന്‍റെ കൂട്ടുകാരന്‍റെ മാംസം തിന്നും. Sien die hoofstukസത്യവേദപുസ്തകം C.L. (BSI)9 അവരുടെ ശത്രുക്കളും അവർക്കു പ്രാണഹാനി വരുത്താൻ നോക്കുന്നവരും അവരെ വളയുകയും ഞെരുക്കുകയും ചെയ്യുമ്പോൾ അവർ തങ്ങളുടെ പുത്രീപുത്രന്മാരുടെയും തങ്ങളുടെ സ്നേഹിതരുടെയും മാംസം ഭക്ഷിക്കാൻ ഞാൻ ഇടവരുത്തും. Sien die hoofstukസത്യവേദപുസ്തകം OV Bible (BSI)9 അവരുടെ ശത്രുക്കളും അവർക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്നവരും അവരെ ഞെരുക്കുന്ന ഞെരുക്കത്തിലും നിരോധത്തിലും ഞാൻ അവരെ സ്വന്തപുത്രന്മാരുടെ മാംസവും പുത്രിമാരുടെ മാംസവും തിന്നുമാറാക്കും; ഓരോരുത്തൻ താന്താന്റെ കൂട്ടുകാരന്റെ മാംസം തിന്നും. Sien die hoofstukമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)9 അവരുടെ ശത്രുക്കളും അവർക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്നവരും അവരെ ഞെരുക്കുന്ന ഞെരുക്കത്തിലും നിരോധത്തിലും ഞാൻ അവരെ സ്വന്ത പുത്രന്മാരുടെ മാംസവും പുത്രിമാരുടെ മാംസവും തിന്നുമാറാക്കും; ഓരോരുത്തൻ താന്താന്റെ കൂട്ടുകാരന്റെ മാംസം തിന്നും. Sien die hoofstukസമകാലിക മലയാളവിവർത്തനം9 അവരുടെ ശത്രുക്കൾ അവർക്കെതിരേ ഉപരോധം ഏർപ്പെടുത്തി അവരെ അതികഠിനമായി ഞെരുക്കും. അപ്പോൾ ഞാൻ അവരെക്കൊണ്ട് സ്വന്തം പുത്രീപുത്രന്മാരുടെ മാംസം തീറ്റിക്കും. അങ്ങനെ അവർ പരസ്പരം മാംസം തിന്നുന്നവരും ആകും.’ Sien die hoofstuk |