2 ദിനവൃത്താന്തം 30:5 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം5 ഇങ്ങനെ അവർ യെരൂശലേമിൽ യിസ്രായേലിന്റെ ദൈവമായ യഹോവയ്ക്ക് പെസഹ ആചരിപ്പാൻ വരേണ്ടതിന് ബേർ-ശേബമുതൽ ദാൻവരെയുള്ള എല്ലാ യിസ്രായേൽജനത്തിന്‍റെ ഇടയിലും പരസ്യപ്പെടുത്തണമെന്ന് ഒരു തീർപ്പുണ്ടാക്കി. അവർ വളരെക്കാലമായി അത് വിധിപോലെ ആചരിച്ചിരുന്നില്ല. Sien die hoofstukസത്യവേദപുസ്തകം C.L. (BSI)5 ജനം ഇസ്രായേലിന്റെ ദൈവമായ സർവേശ്വരനു പെസഹ ആചരിക്കാൻ യെരൂശലേമിൽ വന്നുകൂടുന്നതിനു ബേർ-ശേബമുതൽ ദാൻവരെ ഇസ്രായേലിലെല്ലാം വിളംബരം ചെയ്യണമെന്ന് അവർ കല്പന നല്‌കി. അതുവരെ വിധിപ്രകാരം അധികം പേർ പെസഹ ആചരിച്ചിരുന്നില്ല. Sien die hoofstukസത്യവേദപുസ്തകം OV Bible (BSI)5 ഇങ്ങനെ അവർ യെരൂശലേമിൽ യിസ്രായേലിന്റെ ദൈവമായ യഹോവയ്ക്ക് പെസഹ ആചരിപ്പാൻ വരേണ്ടതിനു ബേർ-ശേബമുതൽ ദാൻവരെ എല്ലാ യിസ്രായേലിന്റെ ഇടയിലും പരസ്യമാക്കേണമെന്ന് ഒരു തീർപ്പുണ്ടാക്കി. അവർ ബഹുകാലമായിട്ട് അതു വിധിപോലെ ആചരിച്ചിരുന്നില്ല. Sien die hoofstukമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)5 ഇങ്ങനെ അവർ യെരൂശലേമിൽ യിസ്രായേലിന്റെ ദൈവമായ യഹോവെക്കു പെസഹ ആചരിപ്പാൻ വരേണ്ടതിന്നു ബേർ-ശേബമുതൽ ദാൻവരെ എല്ലായിസ്രായേലിന്റെ ഇടയിലും പരസ്യമാക്കേണമെന്നു ഒരു തീർപ്പുണ്ടാക്കി. അവർ ബഹുകാലമായിട്ടു അതു വിധിപോലെ ആചരിച്ചിരുന്നില്ല. Sien die hoofstukസമകാലിക മലയാളവിവർത്തനം5 ഇസ്രായേലിന്റെ ദൈവമായ യഹോവയ്ക്കു പെസഹ ആചരിക്കാൻ ജെറുശലേമിൽ ഏവരും വന്നെത്തണമെന്ന് ബേർ-ശേബാമുതൽ ദാൻവരെയും ഉള്ള സകല ഇസ്രായേലിലും ഒരു വിളംബരം പുറപ്പെടുവിക്കണമെന്ന് അവർ തീർപ്പാക്കി. അവർ ഇത്രയധികം ജനങ്ങളുമായി വിധിപ്രകാരം അത് ആചരിച്ചിരുന്നില്ലല്ലോ! Sien die hoofstuk |